a

ഏറ്റവും കൂടുതൽ മദ്ധ്യപ്രദേശിൽ : 20

ന്യൂഡൽഹി: 2021 മുതൽ രാജ്യത്ത് വിവിധ കാരണങ്ങളാൽ 71 കടുവകൾ ചത്തതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 2021-ൽ 20 കടുവകളും 2022-ൽ 25 കടുവകളും 2023-ൽ 25 കടുവകളും ഈ വർഷം ഒരു കടുവയുമാണ് ചത്തത്. പരിസ്ഥിതി, വനം, വകുപ്പ് സഹമന്ത്രി കീർത്തി വർധൻ സിംഗ് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. മദ്ധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20 കടുവകൾ. മഹാരാഷ്ട്രയിൽ 15 കടുവകളും കർണാടകയിൽ നാല് കടുവകളും ഈ കാലയളവിൽ ചത്തതായി റിപ്പോർട്ട് ചെയ്തു. അതേസമയം രാജ്യത്ത് കടുവകളുടെ എണ്ണം പ്രതിവർഷം 6 ശതമാനം എന്ന നിരക്കിൽ വർധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 2018ൽ രാജ്യത്തെ കടുവകളുടെ എണ്ണം 2967 ആയിരുന്നു. എന്നാൽ 2022ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആകെ കടുവകളുടെ എണ്ണം 3682 ആയി ഉയർന്നു.