mohini-dey-

ചെന്നൈ : വിവാഹമോചന വാർത്തയുമായി ബന്ധപ്പെട്ട് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ഗിറ്റാറിസ്റ്റ് മോഹിനി ഡേ. എ.ആർ. റങ്മാൻ തനിക്ക് അച്ഛനെപ്പോലെയാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ മോഹിനി ഡേ പ്രതികരിച്ചു . എട്ടരവർഷം റഹ്‌മാന്റെ ബാൻഡിൽ അംഗമായിരുന്നു മോഹിനി. അഞ്ചുവർഷം മുൻപ് താൻ അമേരിക്കയിലേക്ക് മാറിയെന്നും റഹ്മാന്റെ മകളുടെ പ്രായമാണ് തനിക്കെന്നും മോഹിനി ചൂണ്ടിക്കാട്ടി. റഹ്‌മാനോട് ഏറെ ആദരവും സ്നേഹവുമാണുള്ളത്. തന്നെ സ്വാധീനിച്ച പലരിൽ ഒരാള് അദ്ദേഹം. ഞങ്ങളുടെ സ്വകാര്യതയും സാഹചര്യവും മാനിക്കണമെന്നും മോഹിനി വീഡിയോ സന്ദേശത്തിൽ പറയുന്നു

എ.ആർ. റഹ്മാനും ഭാര്യ സൈറാ ബാനുവും വേർപിരിയുന്നുവെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം മോഹിനി ഡേയും തന്റെ വിവാഹമോചന വാർത്ത അറിയിച്ചിരുന്നു. സംഗീത സംവിധായകനായ ഭർത്താവ് മാർക്ക് ഹാർട്സുച്ചുമായുള്ള ബന്ധം അവസാനിക്കുന്നതായാണ് മോഹിനി പ്രഖ്യാപിച്ചത്. ഇതിനെതുടർന്ന് സോഷ്യൽ മ ീഡിയയിൽ ഉൾപ്പെടെ മോഹിനിക്കെതിരെ റഹ്മാനുമായി ബന്ധപ്പെട്ട് നിരവധി വ്യാജപ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനെതിരെയാണ് മോഹിനി രംഗത്ത് വന്നത്.

മോഹിനിയുടെ വാക്കുകൾ

എനിക്കും റഹ്മാനും എതിരെ തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനരഹിതമായ അനുമാനങ്ങളുടെയും/അടിസ്ഥാനത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അവിശ്വസനീയമാണ്. രണ്ട് സംഭവങ്ങളെയും മാധ്യമങ്ങൾ വിവാദമാക്കിയത് കുറ്റകരമായി തോന്നുന്നു
റഹ്‌മാന്റെ സിനിമകൾ, ടൂറുകൾ തുടങ്ങിയവയ്‌ക്കായി എട്ടര വർഷം കൂടെ ജോലി ചെയ്‌ത കുട്ടി എന്ന നിലയിലുള്ള സമയത്തെ ഞാൻ ബഹുമാനിക്കുന്നു. ഇത്തരം വൈകാരിക കാര്യങ്ങളിൽ ആളുകൾക്ക് സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്ന് കാണുന്നത് നിരാശാജനകമാണ്.
ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു.
റഹ്മാൻ ഒരു ഇതിഹാസമാണ്, അദ്ദേഹം എനിക്ക് പിതാവിനെപ്പോലെയാണ്!
എന്റെ കരിയറിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച,​ നിരവധി റോൾ മോഡലുകളും പിതാവിന് തുല്യ വ്യക്തിത്വങ്ങളും ജീവിതത്തിൽ എനിക്കുണ്ട്.
ചുരുക്കം ചിലത് - എന്നെ സംഗീതം പഠിപ്പിച്ച എൻ്റെ അച്ഛനും പിന്നെ എന്നെ സംഗീതരംഗത്തേക്ക് പരിചയപ്പെടുത്തിയ രഞ്ജിത് ബാറോട്ട് , എന്നെ രൂപപ്പെടുത്തിയ ലൂയിസ് ബാങ്ക്,​ ഷോകളിൽ തിളങ്ങാൻ എനിക്ക് സ്വാതന്ത്ര്യം തന്ന എ.ആർ. റഹാമ്ൻ,​ റെക്കോർഡിംഗ് സെഷനുകളിൽ അദ്ദേഹത്തിൻ്റെ സംഗീത ക്രമീകരണങ്ങൾ. ഞാൻ അത് വിലമതിക്കുകയും ചെയ്യുന്നു, എല്ലായ്പ്പോഴും ചെയ്യും!
അത് ആളുകളുടെ മനസ്സിലും ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം മാധ്യമങ്ങൾക്ക് മനസ്സിലാകുന്നില്ല. സെൻസിറ്റീവ് ആയിരിക്കുക. ഞാൻ ആർക്കും വിശദീകരണം നൽകേണ്ടതില്ല, മാത്രമല്ല, എന്റെ ഇന്നത്തെ ദിവസത്തിന്റെ ശോഭ കെടുത്താനും ആഗ്രഹിക്കുന്നില്ല, ദയവായി തെറ്റായ അവകാശവാദങ്ങൾ നിർത്തുക, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക.

View this post on Instagram

A post shared by Mohini Dey (@dey_bass)