
ഇടുക്കി: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സ്‌ത്രീ മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. മലയോര ഹെെവേയിൽ കട്ടപ്പന - കുട്ടിക്കാനം റൂട്ടിൽ ചിന്നാർ നാലാം മെെലിൽ വച്ചാണ് സംഭവം നടന്നത്. ബസിന്റെ വാതിലിന്റെ ഭാഗത്ത് നിന്ന സ്‌ത്രീ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.മരിച്ച സ്‌ത്രീയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.