
പത്രങ്ങളിലും മാട്രി മോണിയൽ സൈറ്റുകളിലും എന്തിന് ഫേസ്ബുക്കിൽ വരെ ഇപ്പോൾ വിവാഹ പരസ്യം കാണാറുണ്ട്. അത്തരത്തിൽ വരനെ തേടി യുവതി നൽകിയ പത്ര പരസ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
എന്താണ് ഒരു വിവാഹ പരസ്യം ഇത്രമാത്രം വൈറലാകാൻ എന്നല്ലേ ചിന്തിക്കുന്നത്? യുവതിയുടെ ഡിമാൻഡ് തന്നെയാണ് അതിനുകാരണം. ഫെമിനിസ്റ്റ് എന്നാണ് യുവതി സ്വയം വിശേഷിപ്പിക്കുന്നത്. മുപ്പതുകാരിയായ യുവതി വിദ്യാസമ്പന്നയാണെന്ന് പരസ്യത്തിൽ പറയുന്നു.
ഷോർട്ട് ഹെയറെണെന്നും സോഷ്യൽ സെക്ടറിലാണ് ജോലിയെന്നൊക്കെ ഇതിൽ വിശദീകരിക്കുന്നുണ്ട്. വരന് പ്രായം ഇരുപത്തിയഞ്ചിനും ഇരുപത്തിയെട്ടിനുമിടയിലായിരിക്കണം. സുമുഖനും സുന്ദരനുമായിരിക്കണം. ബിസിനസുകാരായ ദമ്പതികളുടെ ഏകമകനായിരിക്കണമെന്നതാണ് അടുത്ത ഡിമാൻഡ്. കുറഞ്ഞത് ഇരുപത് ഏക്കറിലെങ്കിലും ഒരു ബംഗ്ലാവ് ഉണ്ടായിരിക്കണം. പാചകം അറിഞ്ഞിരിക്കണം. കീഴ്‌വായുവിന്റെ പ്രശ്നമുള്ളവരെയും ഏമ്പക്കമിടുന്നവരെയും വേണ്ട.
താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട മെയിൽ ഐഡിയും പരസ്യത്തിനൊപ്പം നൽകിയിട്ടുണ്ട്. ഇത് ഏത് പത്രത്തിലാണ് വന്നതെന്നോ, എവിടെയുള്ള ആളാണ് പരസ്യം കൊടുത്തതെന്നോ വ്യക്തമല്ല. എന്നിരുന്നാലും നിരവധി പേരാണ് പരസ്യം ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. രസകരമായ കമന്റുകളും ഇതിനുവരുന്നുണ്ട്. ആരെങ്കിലും വെറുതെ പറ്റിക്കാൻ വേണ്ടി പരസ്യം കൊടുത്തതാണോയെന്ന് വ്യക്തമല്ല.
30-year-old feminist woman, working against capitalism requires a 25-year-old wealthy boy with a well-established business.
— Rishi Bagree (@rishibagree) November 24, 2024
Koi Ho tou batana 😀 pic.twitter.com/7YVPnmMMfT