ksrtc

ആലപ്പുഴ : വിദ്യാർത്ഥികൾക്കായി 'വൺ ഡേ ടൂർ' പരിപാടിയുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. സെൽ നടപ്പാക്കുന്ന ഇൻഫോടെയ്ൻമെന്റ് പ്രോജക്ടിന്റെ ഭാഗമായാണ് സ്കൂൾതല ട്രിപ്പുകൾ. ജില്ലയിലെ ആദ്യ സ്‌കൂൾതല ട്രിപ്പ് എടത്വ ഡിപ്പോയിൽ നിന്ന് ഇന്ന് രാവിലെ 8.30ന് പുറപ്പെടും.

എടത്വ തലവടി എ.ഡി.യു.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. അതത് ജില്ലയിൽ ഒരു ദിവസത്തിനുള്ളിൽ സന്ദർശിച്ച് മടങ്ങാവുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് എഴ് ഡിപ്പോകളിലും ടൂർ മാപ്പ് തയാറാക്കിയിരിക്കുന്നത്. ഉച്ചഭക്ഷണവും, വൈകിട്ടത്തെ ചായയും ചെറുകടിയുമടക്കം ഉൾപ്പടെ മിതമായ നിരക്ക് ഈടാക്കിയാണ് ട്രിപ്പുകൾ നടത്തുകയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

വിദ്യാർത്ഥികളും, അദ്ധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടെ 48 പേരാണ് ഇന്നത്തെ ആദ്യ ട്രിപ്പിൽ പങ്കെടുക്കുക. തകഴി സ്മാരകം, കരുമാടിക്കുട്ടൻ, പുന്നപ്ര മിൽമ, കലവൂർ ഇൻറർനാഷണൽ കയർ മ്യൂസിയം, ആലപ്പുഴ ബീച്ച്, പാർക്ക് എന്നിവയാണ് എടത്വാ ഡിപ്പോയുടെ സന്ദർശന ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനവ്യാപകമായി വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദിന ടൂറുകൾ ക്രമീകരിക്കുന്നുണ്ടെന്നും ജില്ലയിലെ ആദ്യ ട്രിപ്പാണ് ഇന്ന് എടത്വ ഡിപ്പോയിൽ നടക്കുന്നതെന്നും ബഡ്ജറ്റ് ടൂറിസം സെൽ കോ ഓർഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം പറഞ്ഞു.

വിവിധ ടിപ്പോകളിൽനിന്ന് ടൂർ പോകുന്ന കേന്ദ്രങ്ങൾ

ആലപ്പുഴ : പുന്നപ്ര മിൽമ, രവി കരുണാകരൻ മ്യൂസിയം, കലവൂർ കയർ മ്യൂസിയം, ആലപ്പുഴ ബീച്ച്

ചേർത്തല : കലവൂർ കയർ മ്യൂസിയം, പുന്നപ്ര മിൽമ, കരുമാടിക്കുട്ടൻ, തകഴി സ്മാരകം, ആലപ്പുഴ ബീച്ച്

ഹരിപ്പാട് : പുന്നപ്ര മിൽമ, കലവൂർ കയർ മ്യൂസിയം, രവി കരുണാകരൻ മ്യൂസിയം, ആലപ്പുഴ ബീച്ച്

മാവേലിക്കര : തകഴി സ്മാരകം, കരുമാടിക്കുട്ടൻ, പുന്നപ്ര മിൽമ, രവി കരുണാകരൻ മ്യൂസിയം, ആലപ്പുഴ ബീച്ച്

ചെങ്ങന്നൂർ : തകഴി സ്മാരകം, കരുമാടിക്കുട്ടൻ, പുന്നപ്ര മിൽമ, രവി കരുണാകരൻ മ്യൂസിയം, ആലപ്പുഴ ബീച്ച്

ഡിപ്പോകളും ഒരാളുടെ നിരക്കും (ടിക്കറ്റ്, ഉച്ചഭക്ഷണം, ചായ ഉൾപ്പടെ)

ആലപ്പുഴ - ₹350 (ഫോൺ: 9447500997)
ചേർത്തല - ₹400 (9447708368)
എടത്വ - ₹390 (9605100724)
ഹരിപ്പാട് - ₹400 (94472 78494)
കായംകുളം - ₹480 (9400441002)
ചെങ്ങന്നൂർ - ₹470 (9846373247)
മാവേലിക്കര - ₹470 ( 9400657240)

ജില്ലാ കോ ഓർഡിനേറ്റർ- 9846475874