yours-today

അശ്വതി: സ്ഥിരവരുമാനമുണ്ടാകുന്ന പദ്ധതികൾ ചെയ്യും. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ശ്രദ്ധിക്കുക. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ജോലികാര്യങ്ങളിൽ മെല്ലെപ്പോക്ക് അനുഭവപ്പെടും. ഭാഗ്യദിനം വെള്ളി.
ഭരണി: സത്യസന്ധമായ പ്രവൃത്തിയാൽ അയൽവാസികൾക്ക് പ്രിയപ്പെട്ടവരാകും. സ്വന്തം തൊഴിലിൽ തടസമുണ്ടാകും. ജ്വല്ലറി വ്യാപാരം വർദ്ധിക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ ചിന്താക്കുഴപ്പമുണ്ടാകും. ഭാഗ്യദിനം ഞായർ.
കാർത്തിക: വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. അർഹമായ അംഗീകാരങ്ങൾ ലഭിക്കും. വിഷമഘട്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. പ്രതികൂല സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടുകൂടി പ്രവർത്തിക്കും. തൊഴിൽ തടസമുണ്ടാകും. ഭാഗ്യദിനം ചൊവ്വ.
രോഹിണി: കഴിവുകൾ ശ്രദ്ധാപൂർവ്വം ഉപയോഗപ്പെടുത്തും. ഉദരസംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത. ആത്മാർത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോൾ വെറുപ്പ് കാണിക്കും. ജോലിഭാരം മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കും. ഭാഗ്യദിനം തിങ്കൾ.

മകയിരം: മനസിന് സന്തോഷമുണ്ടാകുന്ന അവസരമുണ്ടാകും. പ്രായമായവർക്ക് ഉദരസംബന്ധമായരോഗം വരാനിടയുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യും. വിവാദങ്ങളിൽ നിന്നും രക്ഷപ്പെടും. ദുഷ്ചിന്തകൾ നല്ലതല്ല. ഭാഗ്യദിനം ബുധൻ.
തിരുവാതിര: കുടുംബത്തിൽ നിന്നു മാറി നിൽക്കേണ്ടി വരും. മാനസിക സമ്മർദ്ദം വർദ്ധിക്കും. ജോലിയിൽ നേട്ടമുണ്ടാകുന്ന നല്ല അവസരങ്ങൾ ലഭിക്കും. സത്യസന്ധമായ പ്രവൃത്തിയാൽ അന്യരെ ആകർഷിക്കും. ഭാഗ്യദിനം വെള്ളി.
പുണർതം: വലിയ പദ്ധതികൾ ഏറ്റെടുക്കും. നയപരവും സ്‌നേഹവുമായ പ്രവൃത്തികൾ മറ്റുള്ളവരെ ആകർഷിക്കും. എതിർപ്പുകളെയും തടസങ്ങളെയും അതിജീവിക്കും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധിക്ക് സാദ്ധ്യത. ഭാഗ്യദിനം ശനി.

പൂയം: പിതൃസ്ഥാനീയർക്ക് രോഗാരിഷ്ടതകൾ അനുഭവപ്പെടും. ബിസിനസ് രംഗത്ത് അതീവശ്രദ്ധ ചെലുത്തണം. കാര്യങ്ങൾ കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീർക്കും. വെൽഡിംഗ് തൊഴിൽ ലാഭകരമാകും. ഭാഗ്യദിനം വ്യാഴം.

ആയില്യം: ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. വ്യാപാമേഖല പുഷ്ടിപ്പെടും. ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനം മേലധികാരികളുടെ അപ്രീതിക്ക് കാരണമാകും. പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യും. ഭാഗ്യദിനം ചൊവ്വ.
മകം: ബിസിനസുകാർക്ക് അധികലാഭമുണ്ടാകും. അർഹമായ അംഗീകാരത്തിന് കഠിനപ്രയത്നം ആവശ്യമാണ്. നിയമപരമായ കാര്യങ്ങളിൽ അനുകൂല നീക്കങ്ങളുണ്ടാകും. പുതിയ തൊഴിൽമേഖല തിരഞ്ഞെടുക്കും. ഭാഗ്യദിനം ചൊവ്വ.
പൂരം: കുടുംബക്കാരുടെ പ്രശംസയ്ക്ക് പാത്രമാകും. ചിലർക്ക് ഉന്നതപദവി ലഭിക്കാനുള്ള അവസരമുണ്ട്. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും. കർമ്മരംഗത്തെ ശത്രു ശല്യം അതിജീവിക്കും. ഭാഗ്യദിനം തിങ്കൾ.
ഉത്രം: വിഷമതകൾ ഉളവാക്കുന്ന വാർത്ത കേൾക്കാനിടവരും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. മുൻകോപത്താൽ ഒന്നിലും ഒരു ഉറച്ചതീരുമാനമെടുക്കാൻ കഴിയാതെ വരും. സ്വന്തം തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. ഭാഗ്യദിനം ശനി.


അത്തം: വാഹനം വസ്തുക്കൾ എന്നിവ വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭമുണ്ടാകും. വ്യാപാര വ്യവസായമേഖലയിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കും. സാങ്കേതിക മേഖലയിലുള്ളവർക്ക് വിദേശയാത്രയ്ക്ക് അവസരം. ഭാഗ്യദിനം വ്യാഴം.
ചിത്തിര: സന്താനങ്ങൾക്ക് ദൂരദേശത്ത് തൊഴിൽ ലഭിക്കും. ആത്മാർത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോൾ വെറുപ്പ് കാണിക്കും. ചെറുകിട വ്യവസായികൾക്ക് അധികലാഭമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും. ഭാഗ്യദിനം ബുധൻ.
ചോതി: ചിലർക്കായി ത്യാഗമനസ്‌കതയോടു കൂടി പ്രവർത്തിക്കും. സഹോദരങ്ങളാൽ മാനസികദുഃഖം വരാനിടയുണ്ട്. അനാവശ്യമായ ആരോപണങ്ങൾ ദമ്പതികൾക്കിടയിൽ കലഹമുണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി പ്രവർത്തനങ്ങളെ ബാധിക്കില്ല. ഭാഗ്യദിനം ചൊവ്വ.
വിശാഖം: വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ദമ്പതികൾ പരസ്പരവിശ്വാസത്തോടെ പ്രവർത്തിക്കും. നയപരവും മധുരവുമായ സംസാരത്താൽ അന്യരെ ആകർഷിക്കും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തും. ഭാഗ്യദിനം തിങ്കൾ.


അനിഴം: ബിസിനസ് തീരുമാനങ്ങൾ ആലോചിച്ചശേഷം മാത്രം നടപ്പാക്കുക. നിലവിലുള്ള ജോലിയിൽ തുടരാനാകാത്ത സാഹചര്യമുണ്ടാകും. പുനർവിവാഹം നടക്കും. അന്യർക്കായുള്ള പരിശ്രമം തനിക്കും ഉപകാരപ്പെടും. ഭാഗ്യദിനം ബുധൻ.
തൃക്കേട്ട: മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കും. ഭൂസ്വത്തുക്കൾ വില്ക്കാൻ സാദ്ധ്യതയുണ്ട്. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. പലവിധമേഖലകളിൽ പുരോഗമനത്തിന്റെയും അവസരമാണ്. തൊഴിൽമാറ്റത്തിന് സാധ്യത. ഭാഗ്യദിനം തിങ്കൾ.
മൂലം: ധൈര്യത്തോടെയും സാമർത്ഥ്യത്തോടെയും കാര്യങ്ങൾ പൂർത്തിയാക്കും. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സഹോദരങ്ങൾ ഗുണാനുഭവത്തിന് സാദ്ധ്യത. മാറ്റിവച്ച തീർത്ഥയാത്ര നടക്കും. ഭാഗ്യദിനം വെള്ളി.

പൂരാടം: സാമൂഹികപ്രവർത്തനത്താൽ പ്രശസ്തിയുണ്ടാകും. അതിർത്തി തർക്കം സംബന്ധിച്ച് അയൽക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. മനസിൽ ചില വിഷമതകളുണ്ടാകും. ജോലികൾ യഥാസമയത്തു ചെയ്തു തീർക്കും. ഭാഗ്യദിനം ബുധൻ.


ഉത്രാടം: സാമർത്ഥ്യവും ധൈര്യവും നിമിത്തം എല്ലാ കാര്യങ്ങളിലും വിജയിക്കും. ഒന്നിലധികം മേഖലകളിൽ നിന്നു വരുമാനം വരും. പുതിയ വാഹനം വാങ്ങും. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. സ്ഥലം മാറ്റത്തിന് അനുകൂല അവസരം. ഭാഗ്യദിനം ശനി.
തിരുവോണം: മാതാപിതാക്കളുടെ അനുമതിയോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ആത്മാർത്ഥ സുഹൃത്തുക്കളെ ലഭിക്കും. ഭാര്യയുടെ ഇഷ്‌ടാനുസരണം പ്രവർത്തിക്കും. സംഗീതക്ലാസുകളിൽ ധാരാളം വിദ്യാർത്ഥികളെ ലഭിക്കും. ഭാഗ്യദിനം ബുധൻ.
അവിട്ടം: സുഹൃത്തുക്കൾ വഴി പലവിധ നഷ്ടങ്ങളുണ്ടാകും. പുതിയ ജോലിക്ക് അനുകൂല സമയമാണ്. പുതിയ സംരംഭങ്ങൾക്ക് സമയം നല്ലതല്ല. പൊതുസ്ഥാപനങ്ങളുടെ അദ്ധ്യക്ഷത വഹിക്കാനുള്ള അവസരമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.

ചതയം: മനസിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാദ്ധ്യമാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരമുണ്ടാകും. പിതാവിനോടുള്ള സ്‌നേഹം വർദ്ധിക്കും. മനസിന്റെ സ്വസ്ഥത നിലനിറുത്താനാകും. ഭാഗ്യദിനം വെള്ളി.


പൂരുരുട്ടാതി: അന്യവ്യക്തികളാൽ പ്രശംസിക്കപ്പെടും. മനസിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളുണ്ടാകും. പല കാര്യങ്ങളിലും വിജയിക്കും. ബന്ധുമിത്രാദികളുടെ എതിർപ്പുകളെ തരണം ചെയ്യും. മികച്ച ജീവിതാനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം വ്യാഴം.
ഉത്രട്ടാതി: പാരമ്പര്യസ്വത്ത് കൈവശം വന്നുചേരും. അനാവശ്യ ചിന്തകൾ മനസിനെ അസ്വസ്ഥമാക്കും. കമ്പ്യൂട്ടർ അനുബന്ധസ്ഥാപനങ്ങളിൽ കസ്റ്റമർ കൂടും. യാത്രകൾ അനിവാര്യമായി വരും. ബാങ്കിൽലോണുകൾ ലഭ്യമാകും. ഭാഗ്യദിനം ചൊവ്വ.
രേവതി: ഏതു സാഹചര്യവും തരണം ചെയ്യും. തൊഴിൽരംഗത്ത് കൂടുതൽ അംഗീകാരങ്ങൾനേടിയെടുക്കും. മാതാവിനും ഭാര്യയ്ക്കും നന്മകളുണ്ടാകും. ധനാഭിവൃദ്ധി മാനസിക സന്തോഷം എന്നിവയുണ്ടാകും. ശാരീരിക വിഷമതകൾ നീങ്ങും. ഭാഗ്യദിനം ഞായർ.