
പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനി പനി ബാധിച്ചുമരിച്ചു. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. പതിനേഴുകാരി അമിതമായി മരുന്നു കഴിച്ചതായും സംശയിക്കുന്നുണ്ട്. ഇന്നലെയാണ് മരണം സംഭവിച്ചത്.
പനി ബാധിച്ച പെൺകുട്ടിയെ നാല് ദിവസം മുമ്പാണ് വീടിന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിയത്. രക്തം പരിശോധിച്ചപ്പോൾ അണുബാധ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഡോക്‌ടർമാർക്ക് സംശയം തോന്നി പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അബോർഷൻ ചെയ്യാൻ വേണ്ടി ആരുമറിയാതെ പെൺകുട്ടി മരുന്ന് കഴിച്ചെന്നും അതുവഴി അണുബാധയുണ്ടായതാകാമെന്നും സംശയിക്കുന്നുണ്ട്. പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നു. ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തും.