
ആലപ്പുഴ : ഒ.ബി.സിയിലെ അതിപിന്നാക്കം നിൽക്കുന്ന ഒ.ബി.എച്ച് സമൂഹങ്ങളെ പ്രത്യേക കാറ്റഗറിയായി തിരിച്ച് വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലും മതിയായ പ്രാതിനിധ്യം നൽകാൻ നിയമനിർമ്മാണം നടത്തണമെന്ന് മോസ്റ്റ് ബായ്ക് വേഡ് കമ്മ്യൂണിറ്റീസ് വിമൻസ് ഫെഡറേഷന്റെ വാർഷിക പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജി. നിശീകാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അമ്മിണി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുമ ഹരിദാസ് റിപ്പോർട്ടും ട്രഷറർ രേണുകമണി കണക്കും അവതരിപ്പിച്ചു. ആലപ്പുഴ ബീച്ച് സ്പോർട്സ് ഹബ്ബിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. വിജയം നടരാജൻ, എൻ.കെ.വിദ്യാധരൻ, കെ.എസ് .ശ്രീകുമാർ, ഇ.ആർ.രാജലക്ഷ്മി, രാജേശ്വരി, സുശീല വയനാട്, സിന്ധു ബാബു, സുഭജാ മാണിക്യൻ, ചെമ്പകം, വത്സല ഗോപാലകൃഷ്ണൻ, ശ്രീവാണി, ശ്രീവിദ്യ, രജനി പുരുഷോത്തമൻ, ശാന്തി കൊല്ലം, അനില, ചിത്ര, കവിത എന്നിവർസംസാരിച്ചു.