death

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ സ്വദേശിനി ഫസീലയാണ് മരിച്ചത്. അൽപം മുമ്പാണ് മുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന അബ്ദുൾ സനൂഫ് എന്നയാളെ കാണാതാവുകയും ചെയ്തു.

ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ഫസീലയും അബ്ദുൾ സനൂഫും ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി യുവാവ് പുറത്തുപോയി, തിരിച്ചുവന്നില്ല. മാത്രമല്ല മുറിയിൽ നിന്ന് അനക്കമൊന്നുമുണ്ടായില്ല. തുടർന്ന് ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.


മുറിയിൽ നിന്ന് യുവതിയുടെ റേഷൻ കാർഡും ആധാർകാർഡും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണോയെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.