
ചണ്ഡിഗർ: ചണ്ഡിഗറിൽ രണ്ട് നിശാക്ളബിനുനേരെ രണ്ടുതവണ സ്‌ഫോടകവസ്തുക്കളെറിഞ്ഞ് രണ്ടംഗസംഘം. സെക്ടർ 26 മേഖലയിലെ റാപ്പർ ബാദ്ഷായുടെ ഉൾപ്പെടെയുള്ള ക്ലബുകൾക്ക് നേരെയാണ് ആക്രമണം. ആളപായമില്ല. ഇന്നലെ പുലർച്ചെ 4ഓടെയുണ്ടായ സംഭവം. ക്ലബുകളുടെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘം സംഭവസ്ഥലത്ത് എത്തി പരിശോധനയും നടത്തി.
അതിനിടെ, പണം നൽകാത്തത് കൊണ്ടാണ് ബാദ്ഷായുടെ ക്ലബ് ആക്രമിച്ചതെന്ന് ലോറൻസ് ബിഷ്‌ണോയ് സംഘം അറിയിച്ചു.
മോട്ടോർസൈക്കിളിലെത്തിയ രണ്ടുപേർ ക്ളബുകൾക്ക് നേരെ സ്‌ഫോടകവസ്തുക്കൾ എറിയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊള്ളയടിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രഥിമിക നിഗമനം.