malaika

ബോളിവുഡ് താരം മലൈക അറോറയുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ആരാധകർക്കിടയിൽ ഉൗഹാപോഹങ്ങൾ സൃഷ്ടിക്കുന്നു.

ഇപ്പോഴത്തെ എന്റെ സ്റ്റാറ്റസ് എന്ന പോസ്റ്ററിൽ മൂന്ന് ഒാപ്ഷനുകൾ ഉണ്ടായിരുന്നു. ഇൻ എ റിലേഷൻഷിപ്പ് ,​ സിംഗിൾ , ഹീഹീ എന്നീ ഒാപ്ഷനിൽ അവസാന ഒാപ്ഷനാണ് മലൈക സെലക്ട് ചെയ്തിരിക്കുന്നത്. മലൈക വീണ്ടും ഡേറ്റിംഗിലാണോ എന്ന സംശയം ഇതോടെ ഉയർന്നു.

നടൻ അർജുൻ കപൂറും മലൈകയും 2018 മുതൽ ഡേറ്റിംഗിലായിരുന്നു. മൂന്നുമാസം മുൻപ് ഇരുവരും പിരിഞ്ഞു. തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് സിംഗിൾ എന്ന് പരസ്യമായി പ്രഖ്യാപിച്ച് അർജുൻ കപൂർ തന്നെയാണ് ഇൗ ബന്ധം പിരിഞ്ഞതെന്ന് സ്ഥിരീകരിച്ചത്. എന്നാൽ മലൈക ഇതുവരെ പ്രതികരിച്ചിട്ടില്ല. 51 കാരിയായ മലൈകയും അർജുൻ കപൂറും തമ്മിലുള്ള പ്രായവ്യത്യാസം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.