
നയൻതാര അഭിനയിച്ച നാനും റൗഡി താൻ സിനിമയിലെ 'തങ്കമേ ഒന്നത്താൻ തേടി വന്നെൻ' എന്ന ഗാനം അനുകരിച്ച് മക്കളായ ഉയിരു ഉലഗും . പാട്ടിലെ അടടടടാ, പപപപാ തുടങ്ങിയ വാക്കുകൾ ഉച്ചരിക്കുന്ന ഉലഗിനെയും ഉയിരിനെയും വീഡിയോയിൽ കാണാം. കഴിഞ്ഞദിവസം വിഘ്നേഷ് ശിവൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഉലഗിന്റെയും ഉയിരിന്റെയും വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ബെഡിൽ ഇരുന്നു അച്ഛൻ സംവിധാനം ചെയ്ത് അമ്മ അഭിനയിച്ച നാനും റൗഡിതാൻ സിനിമയിലെ തങ്കമേ ഒന്നത്താൻ തേടി വന്നെൻ എന്ന ഗാനരംഗം കാണുകയാണ് ഉലഗും ഉയിരും. നയൻതാരയും വിഘ്‌നേഷ് ശിവനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും നാനും റൗഡി താൻ സിനിമയുടെ ലൊക്കേഷനിലാണ്.തങ്കമേ എന്നാണ് നയൻതാരയെ വിഘ് നേഷ് ശിവൻ വിളിക്കുന്നത്.