
വിവാഹമോചിതയായ ശേഷം 'സെക്കൻഡ് ഹാൻഡ്'എന്ന് ലേബൽ കേട്ടെന്ന് തെന്നിന്ത്യൻ താരം സാമന്ത. ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോൾ വളരെയധികം നാണക്കേടും അപമാനവും അഭിമുഖീകരിക്കേണ്ടിവരുന്നു. സെക്കൻഡ് ഹാൻഡ്, യൂസ്ഡ് , പാഴായ ജീവിതം എന്നിങ്ങനെ ഒരുപാട് കമന്റുകൾ ലഭിക്കാറുണ്ട്. നിങ്ങൾ ഒരു കോണിലേക്ക് തള്ളപ്പെടുകയാണ്. അവിടെ നിങ്ങൾ ഒരുകാലത്ത് വിവാഹിതയായിരുന്നു. നിങ്ങൾ ഒരു പരാജയമാണെന്നൊക്കെ നിങ്ങളെക്കൊണ്ട് തോന്നിപ്പിക്കും. അതിലൂടെ കടന്നുപോയ ഒാരോ പെൺകുട്ടിക്കും ഇതുവളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്നാൽ ഇപ്പോൾ വളരെ സന്തോഷവതിയാണ്. എന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നു. സാമന്തയുടെ വാക്കുകൾ.നാഗ ചൈതന്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയശേഷം സാം വളരെ സന്തോഷവതിയെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.