
വിവാദങ്ങളിൽ ഇതാദ്യമായി പ്രതികരിച്ച് എ.ആർ. റഹ്‌മാന്റെ മുൻ സംഘാംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ.
എനിക്കും റഹ്‌മാനും എതിരെവരുന്ന തെറ്റായ വിവരങ്ങളുടെ അളവ് തീർത്തും അവിശ്വസനീയമാണ്. മാധ്യമങ്ങൾ രണ്ട് സംഭവങ്ങളെയും കൂട്ടിക്കുഴച്ച് അശ്ളീലമാക്കി ചിത്രീകരിക്കുന്നു.
എട്ടര വർഷം റഹ്‌മാന്റെ ബാൻഡിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചുവർഷം മുൻപ് അമേരിക്കയിലേക്ക് മാറി. എ.ആർ. റഹ്‌മാൻ ഒരു ഇതിഹാസമാണ്. അദ്ദേഹം തനിക്ക് പിതാവിനെപോലെയാണ്. ഇത്തരം വൈകാരിക കാര്യങ്ങളിൽ ആളുകൾക്ക് ബഹുമാനമോ സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്ന് കാണുന്നത് നിരാശജനകമാണ്. ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിറുത്തണമെന്ന് മോഹിനി ഡേ അഭ്യർത്ഥിച്ചു.
എ.ആർ. റഹ്‌മാൻ - സൈറബാനു വേർപിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടന്നിരുന്നു.