
ക്ളബ് വിഭാഗം ജേതാക്കൾക്ക് എം.എസ് രവി സ്മാരക ട്രോഫി
തിരുവനന്തപുരം : കാലടി വോളിബോൾ ക്ലബ് സംഘടിപ്പിക്കുന്ന 52-ാമത് ആൾ കേരള വോളിബോൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ഡിസംബർ ഒന്നിനാണ് ഫൈനൽ. പ്രദേശിക ക്ലബ് ടീമുകൾക്കും ഡിപ്പാർട്ട്മെൻ്റ് ടീമുകൾക്കും പ്രത്യേകം മത്സരങ്ങളാണ് . പ്രദേശിക വിഭാഗത്തിൽ ശാന്തിവിള, വേങ്ങോട്, കഴക്കൂട്ടം, ഡ്രീം ഹിറ്റേഴ്സ്, വെള്ളനാട് എന്നിവർക്കൊപ്പം ആഥിഥേയരായ കാലടി വോളീബോൾ ടീമും പങ്കെടുക്കുന്നു. ഡിപ്പാർട്ട്മെൻറ് വിഭാഗത്തിൽ ഇൻഡ്യൻ എയർഫോഴ്സ്, കേരളപൊലീസ്, കെ.എസ്.ഇ.ബി., കേരള യൂണിവേഴ്സിറ്റി, എം.ജി.യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നീ ടീമുകൾ പങ്കെടുക്കുന്നു. പ്രാദേശിക ക്ളബ് വിഭാഗം ജേതാക്കൾക്ക് എം.എസ് രവി സ്മാരക ട്രോഫി സമ്മാനിക്കും.
ഇന്ന് വൈകിട്ട് 6 ന് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഉത്ഘാടനം നിർവ്വഹിക്കും ആദ്യ മത്സരത്തിൽ കേരള പോലീസ് എം.ജി.യൂണിവേഴ്സിറ്റിയെയും പ്രദേശിക വിഭാഗത്തിൽ കാലടി കഴക്കൂട്ടത്തേയും നേരിടും.