s

ഇംഫാൽ: മെയ്‌തി വിഭാഗത്തിൽപ്പെട്ട 55കാരനെ കാണാതായതിനെത്തുടർന്ന് മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഇംഫാൽ വെസ്റ്റിലെ ലോയിതാംഗ് ഖുനൂ സ്വദേശിയായ ലൈഷ്‌റാം കമൽബാബു സിംഗിനെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. കാംഗ്പോക്പിയിലെ ലെയ്‌മഖോംഗ് സൈനിക ക്യാമ്പിലേക്ക് ജോലിക്ക് പോകാൻ വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു. ഈ സൈനിക താവളത്തിലെ മിലിട്ടറി എൻജിനിയറിംഗ് സർവീസിന്റെ (എം.ഇ.എസ്) കരാറുകാരനാണ് ഇയാൾ. ഇയാളുടെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. ലൈഷ്‌റാമിനെ ഉടൻ കണ്ടെത്തണമെന്ന് സർക്കാരിനോടും സൈന്യത്തോടും ഭാര്യ വീഡിയോ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. പൊലീസും സൈന്യവും ഇയാൾക്കായി സംയുക്ത തെരച്ചിൽ നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.

സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ലെയ്മ ഖോംഗിലേക്കുള്ള വഴിയിൽ നിരവധിപ്പേരെ സുരക്ഷാസേന തടഞ്ഞു. ഇതിൽ പ്രകോപിതരായ ജനക്കൂട്ടം കല്ലുകൾ കൂട്ടിയിട്ട് റോഡ് ഉപരോധിച്ചു. അനുമതിയില്ലാതെ സിവിലിയൻ സഞ്ചാരം തടയാൻ ലെയ്‌മഖോംഗിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ ജിരിബാമിലെ ക്യാമ്പിൽ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം ആറ് അന്തേവാസികളെ തീ​വ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സംസ്ഥാനത്തുടനീളം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

എൻ.ഐ.എ

അന്വേഷണം ആരംഭിച്ചു

സിവിലിയൻമാർക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണിത്. 21, 22 തീയതികളിൽ എൻ.ഐ.എ സംഘം സ്ഥലങ്ങൾ സന്ദർശിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

എ​ട്ടു​കേ​സു​ക​ളു​ടെ​ ​വി​ചാ​ര​ണ​ ​അ​സാ​മി​ലേ​ക്ക് ​മാ​റ്റി

ന്യൂ​ഡ​ൽ​ഹി​:​ ​എ​ട്ട് ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളു​ടെ​ ​വി​ചാ​ര​ണ​ ​മ​ണി​പ്പൂ​രി​ൽ​ ​നി​ന്ന് ​അ​സാ​മി​ലേ​ക്ക് ​മാ​റ്റാ​നു​ള്ള​ ​എ​ൻ.​ഐ.​എ​ ​അ​പേ​ക്ഷ​ ​സു​പ്രീം​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചു.​ ​സ്വ​ത​ന്ത്ര​വും​ ​നീ​തി​യു​ക്ത​വു​മാ​യ​ ​വി​ചാ​ര​ണ​ ​ന​ട​ത്താ​ൻ​ ​മ​ണി​പ്പൂ​രി​ലെ​ ​സാ​ഹ​ച​ര്യം​ ​അ​നു​കൂ​ല​മ​ല്ലെ​ന്ന​ ​എ​ൻ.​ഐ.​എ​യു​ടെ​ ​വാ​ദം​ ​അം​ഗീ​ക​രി​ച്ചാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ജെ.​ബി​ ​പ​ർ​ദി​വാ​ല,​ ​ആ​ർ.​ ​മ​ഹാ​ദേ​വ​ൻ​ ​എ​ന്നി​വ​രു​ടെ​ ​ബെ​ഞ്ചി​ന്റെ​ ​ഉ​ത്ത​ര​വ്.
അ​തേ​സ​മ​യം​ ​പ്ര​തി​ക​ളു​ടെ​ ​അ​ട​ക്കം​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​നും​ ​കോ​ട​തി​ ​എ​ൻ.​ഐ.​എ​യ്‌​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​യു.​എ.​പി.​എ​ ​പ്ര​കാ​ര​മു​ള്ള​ ​എ​ട്ടു​ ​കേ​സു​ക​ളും​ ​മ​ണി​പ്പൂ​ർ​ ​പൊ​ലീ​സി​ൽ​ ​നി​ന്ന് ​എ​ൻ.​എെ.​എ​ ​ഏ​റ്റെ​ടു​ത്ത​താ​ണ്.​ ​ഇം​ഫാ​ലി​ലെ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​യാ​ണ് ​ഇ​വ​ ​പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.​ ​ചി​ല​ ​പ്ര​തി​ക​ൾ​ക്ക് ​മ​ണി​പ്പൂ​രി​ൽ​ ​നി​ന്ന് ​അ​സാ​മി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ​ ​തു​ട​ർ​ന്ന് ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​ ​ന​ട​പ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി.