
തൊടുപുഴ: മുൻ പി.ഡബ്ല്യൂ.ഡി കോൺട്രാക്ടറും കോൺഗ്രസ് കുമാരമംഗലം മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ തൊടുപുഴ പെരുമ്പള്ളിച്ചിറ നെല്ലിക്കാതടത്തിൽ എൻ.കെ. ശശികുമാർ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കമ്മിറ്റി അംഗം, പെരുമ്പിള്ളിച്ചിറ ശാഖാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, എൻ.സി.പി മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലാലി തൊടുപുഴ തുളസീമഠം കുടുംബാംഗം. മക്കൾ: അഖിൽ സഹായി (കേരളകൗമുദി ഇടുക്കി ബ്യൂറോ ചീഫ്, ഇടുക്കി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി), അനീന സഹായി (കൗൺസലർ, കാവൽ പ്ലസ് പ്രോജക്ട്). മരുമക്കൾ: രമ്യ എം.ആർ മലന്താട്ട് വെസ്റ്റ് കോടിക്കുളം, ബി.കെ. രോഹിത് (യു.കെ) ഐശ്വര്യ നിലയംപൈക കാസർകോട്.