
ധാക്ക: ഹൈന്ദവ ആത്മീയ പുരോഹിതൻ ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായതിനെ തുടർന്നുണ്ടായ പ്രതിഷേധത്തി അഭിഭാഷകൻ കൊല്ലപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ സെയ്ഫുൾ ഇസ്ലാം അലിഫാണ് കൊല്ലപ്പെട്ടത്. അലിഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ചിറ്റഗോംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിലെന്ന് പോലീസ് ഇൻസ്പെക്ടർ നൂറുൽ ആലം പറഞ്ഞു. അഭിഭാഷകന്റെ മരണത്തോടെ സംഘർഷം രൂക്ഷമായിരിക്കുകയാണ്.
അതേ സമയം പ്രതിഷേധർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ച് ബംഗ്ലാദേശ് പോലീസ്. ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തളളിയതിനെ തുടർന്ന് പ്രതിഷേധം ആളിക്കത്തിയിരിക്കുകയാണ്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇസ്‌കോൺ അംഗമായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തിൽനിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ചിറ്റഗോങ്ങിലെ കോടതി ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഷേധം രൂക്ഷമായി. ചിന്മയ് കൃഷ്ണദാസിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ രണ്ടായിരത്തോളം പ്രതിഷേധകർ പോലീസ് വാഹനം മണിക്കൂറോളം തടഞ്ഞുവെച്ചു. തുടർന്ന് ഇഷ്ടിക ഉൾപ്പടെയുള്ളവ പൊലീസിന് നേരെ വലിച്ചെറിയികയായിരുന്നു. അതേടെ പൊലീസ് പ്രതികരിച്ചു. ടിയർ ഗ്യാസ് പ്രയോഗിച്ചും ബാറ്റൺ ചാർജും നടത്തിയാണ് പ്രക്ഷോപകരെ അകറ്റിയത്. ശേഷം ചിന്മയ് കൃഷ്ണദാസിനെ ജയിലിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിൽ പൊലീസുകാരിൽ ഒരാൾക്ക് പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി.