
ന്യൂയോർക്ക്: യു.എസ് നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കി. കേസുകൾ പിൻവലിക്കണമെന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസാണ് റദ്ദാക്കിയത്. സിറ്റിംഗ് പ്രസിഡന്റുമാരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല. അത് അനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാൻ കഴിയില്ലെന്ന അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുന്നത് ഉടൻ അവസാനിപ്പിക്കണം എന്ന പ്രതികരണവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.