
6.4 തീവ്രത രേഖപ്പെടുത്തി
ടോക്കിയോ: ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. 6.4 തീവ്രയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 10: 47 ന് ഇഷിക്വാവയിലെ നോതോ റീജിയണിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തെ ഹൊന്‍ഷുവില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി. യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്‌മോളജി സെന്റർ(ഇഎംഎസ്‌സി) ആണ് ഈ വിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടല്ല.