
അതേസമയം ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ പുരോഹിതൻ ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ഇന്ത്യ പ്രകടിപ്പിച്ച ആശങ്കകൾ അടിസ്ഥാനരഹിതമെന്ന് ബംഗ്ലാദേശ്. ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെ കുറിച്ച് ഇന്ത്യ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെവിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന അടിസ്ഥാനരഹിതവും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്നും ബംഗ്ലാദേശിന്റെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. എല്ലാ പൗരന്മാർക്കും അവരവരുടെ മതവിശ്വാസങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാമെന്നും മതന്യൂനപക്ഷങ്ങളുടെ ഉൾ പ്പെടെ സുരക്ഷ ഉറപ്പാക്കുന്നത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും പ്രസ്താവനയിൽ പറയുന്നു.