crime

കൊല്ലം: മെഡിക്കല്‍ കോളെജില്‍ വനിതാ ഡോക്ടറുടെ പീഡന പരാതി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പീഡന പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സെര്‍ബിന്‍ മുഹമ്മദ് ഒളിവില്‍ പോയതായിട്ടാണ് വിവരം. വനിതാ ഡോക്ടറുടെ പരാതിയില്‍ സര്‍ജനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു നേരത്തെ.

ആശുപത്രിയിലെ മുറിയില്‍ വെച്ചാണ് പീഡനശ്രമം നടന്നതെന്ന് വനിതാ ഡോക്ടറുടെ പരാതിയില്‍ പറയുന്ന. പ്രതി തനിക്ക് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വനിതാ ഡോക്ടര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.