
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സ്താനാർത്തി ശ്രീക്കുട്ടൻ തിയേറ്ററിൽ . മുപ്പതിലധികം കുട്ടികളും വേഷമിടുന്നു.ജോണി ആന്റണി, ആനന്ദ് മന്മഥൻ, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരൻ, കണ്ണൻ നായർ, ജിബിൻ ഗോപിനാഥ്, ശ്രീനാഥ് ബാബു എന്നിവരാണ് മറ്ര് താരങ്ങൾ.
വല്ല്യേട്ടൻ 4കെ പതിപ്പ്
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത വല്ല്യേട്ടൻ 4കെ ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ തിയേറ്രറിൽ. ശോഭന, സായ് കുമാർ, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. രചന രഞ്ജിത്ത്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര ആണ് നിർമ്മാണം.