uae

അബുദാബി: 53ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ആഘോഷത്തിന്റെ ഭാഗമായി പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആചരിക്കുന്നത്. 'ഈദ് അൽ ഇത്തിഹാദ്' എന്നാണ് ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്.

നവംബർ 30 ശനി, ഡിസംബർ 1 ഞായർ, രണ്ട് ദേശീയ ദിനം, ഡിസംബർ മൂന്നിലെ പൊതു അവധി എന്നിവ ചേർത്ത് നാല് അവധി ദിവസങ്ങളാണ് യുഎഇ നിവാസികൾക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വമ്പൻ പരിപാടികളും രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്.

മാർഗനിർദേശങ്ങൾ: