gold

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 56,840 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 7,105 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,751 രൂപയുമാണ്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 960 രൂപയുടെ കുറവ് സംഭവിച്ചിരിന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 56,640 രൂപയായിരുന്നു. സ്വർണവിലയിലുണ്ടാകുന്ന പെട്ടന്നുളള മാ​റ്റം ഉപഭോക്താക്കളെ ഒന്നടങ്കം വലയ്ക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 1760 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണയിലെ വിലക്കുറവാണ് സംസ്ഥാനത്തെ സ്വർണ വിലയേയും ബാധിച്ചത്. ഇസ്രായേൽ- ഹിസ്ബുല്ല യുദ്ധം അവസാനിച്ചേക്കാം എന്ന വാർത്ത വന്നതോടെയാണ് ഇന്നലെ സ്വർണവിലയിൽ ഇടിവുണ്ടായത്. നവംബർ 12 മുതലാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വ‌ർണത്തിന്റെ വില 59,080 രൂപയായിരുന്നു. നവംബർ 17നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 55,480 രൂപ സ്വർണവില രേഖപ്പെടുത്തിയത്.

ഇന്നത്തെ വെളളിവില

സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് ഒരു ഗ്രാം വെളളിയ്ക്ക് 97.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 97,900 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 96 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 96,000 രൂപയുമായിരുന്നു.