
കഴിഞ്ഞ ദിവസം നടന്ന യൂറോമില്യൺ ജാക്ക്‌പോട്ട് നറുക്കെടുപ്പിൽ 177 മില്യൺ പൗണ്ട്സ് (1804.161 കോടി) സമ്മാനമായി ലഭിച്ച ബ്രിട്ടൻ സ്വദേശിയായ യുവാവിനായി കാത്തിരിപ്പ് തുടരുന്നു. വിജയിയുടെ ലോട്ടറി നമ്പരും നാഷണൺ ലോട്ടറി പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ബ്രിട്ടണിൽ ഏറ്റവും ഉയർന്ന പണം ജാക്ക്പോട്ടിലൂടെ സ്വന്തമാക്കിയ വ്യക്തിയായി യുവാവ് മാറിയിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നറുക്കെടുപ്പിലൂടെ യുവാവിന് മറ്റാർക്കും ലഭിക്കാത്ത ഭാഗ്യമാണെന്നും ഒരു ദിവസം കൊണ്ട് അയാളുടെ ജീവിതം മാറി മറിയുമെന്ന് ജാക്ക്‌പോട്ട് വിജയികളുടെ മുതിർന്ന ഉപദേശകനായ ആൻഡി കാർട്ടർ പറഞ്ഞു. ഇതോടെ യുവാവ് ജാക്ക്‌പോട്ട് വിജയത്തിലൂടെ സമ്പന്നരായ പട്ടികയിൽ ഇടംപിടിച്ചെന്നും നാഷണൽ ലോട്ടറി അറിയിച്ചു. ക്രിസ്തുമസിന് മുൻപ് തന്നെ യുവാവിനെ തേടി വലിയ ഒരു വിജയം വന്നു. സമ്മാനം ഇനിയും നൽകാതിരിക്കാൻ ഞങ്ങൾക്കാകില്ല. ജാക്ക്‌പോട്ടിൽ പങ്കെടുത്തവർ ഉടൻ തന്നെ അവരവരുടെ ടിക്കറ്റ് നമ്പർ പരിശോധിച്ച് വിജയം ഉറപ്പാക്കുകയും അധികൃതരെ വിവരമറിയിക്കാനും അഭ്യർത്ഥിക്കുന്നതായി നാഷണൽ ലോട്ടറി അറിയിച്ചു.
ബിബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച് അഞ്ജാതനായ യുവാവ് സംഗീതഞ്ജരായ ഹാരി സ്റ്റൈൽസ്, അഡെൽ എന്നിവരേക്കാൾ സമ്പന്നനാകും. ഇവർക്ക് സൺഡേ ടൈംസ് റിച്ച് പട്ടികയിൽ യഥാക്രമം 175 മില്യൺ പൗണ്ട്സും 170 മില്യൺ പൗണ്ട്സും സമ്മാനമായി ലഭിച്ചിരുന്നു. വിജയി ആരാണോ അവർക്ക് സമ്മാനത്തുക കൈപ്പറ്റി കഴിഞ്ഞാൽ സമൂഹത്തിന് മുൻപിൽ വരാനോ അതോ സ്വകാര്യത പാലിക്കാനോ തീരുമാനിക്കാമെന്ന് ലോട്ടറി അധികൃതർ വ്യക്തമാക്കി. 2022ലാണ് എറ്റവും ഉയർന്ന ലോട്ടറി സമ്മാനം ഒരു യുകെ സ്വദശിക്ക് ലഭിച്ചത്, അന്ന് 195 മില്യൺ പൗണ്ടായിരുന്നു സമ്മാനത്തുക.