
പ്രായഭേദമില്ലാതെ ഇപ്പോൾ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറൽ വഴികളോ മാർക്കറ്റിൽ ലഭിക്കുന്ന ഡൈകളോ ഉപയോഗിക്കുന്നരാണോ നിങ്ങൾ. ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്. എന്നാൽ, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
കരിംജീരകം - 2 ടേബിൾസ്‌പൂൺ
നെല്ലിക്ക - 2 എണ്ണം
കഞ്ഞിവെള്ളം - 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
കഞ്ഞിവെള്ളത്തിൽ കരിംജീരകവും നെല്ലിക്കയും ഇട്ട് രണ്ട് മണിക്കൂർ കുതിർക്കാൻ വയ്‌ക്കുക. ശേഷം ഇതിനെ നന്നായി അരച്ചെടുത്ത് ഇരുമ്പ് പാത്രത്തിലാക്കി ഒരു രാത്രി മുഴുവൻ അടച്ച് വയ്‌ക്കുക. പിറ്റേന്ന് ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
എണ്ണമയം ഇല്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. ആദ്യം ഉപയോഗിക്കുമ്പോൾ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വച്ച ശേഷം കഴുകി കളയാവുന്നതാണ്. ജലദോഷം പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർ ഡൈ തയ്യാറാക്കുമ്പോൾ പനിക്കൂർക്ക ഇല കൂടി അരച്ച് ചേർക്കുക. മുടി പൂർണമായും കട്ടക്കറുപ്പാകുന്നത് നിങ്ങൾക്കുതന്നെ കാണാം. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കണ്ടുതുടങ്ങും.