
കൊല്ലം: ജില്ലയെ വീണ്ടും പനിക്കിടക്കയിലാക്കി ഡെങ്കിപ്പനി പടരുന്നു. ഈ വർഷം കഴിഞ്ഞ 22 വരെ 2503 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയത്. ജൂലായിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 644 പേർ.
സാധാരണ മേയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് ഡെങ്കിപ്പനി കൂടുതൽ വ്യാപിക്കുന്നത്. എന്നാൽ ഈ വർഷം ജനുവരി മുതൽ തന്നെ വലിയതോതിൽ ഡെങ്കിപ്പനി വ്യാപനമുണ്ടായി.കടുത്ത വേനലും ഇടവിട്ട് പെയ്യുന്ന മഴയുമാണ് വില്ലനായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ആദ്യമായി ഡെങ്കി വരുന്നവരിൽ 80 ശതമാനം പേർക്കും ലക്ഷണങ്ങൾ പ്രകടമാകാറില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇക്കാരണത്താൽ ലക്ഷണം പ്രകടമാകാത്തവർക്ക് രണ്ടാം തവണ ഡെങ്കി വന്നാൽ ഗുരുതരമാകും. ഡെങ്കി കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധം ഊർജ്ജിതമാക്കി. വെക്ടർ സ്റ്റഡി അനാലിസിസ് നടത്തി കൊതുക് നശീകരണം തുടരുകയാണ്.
ലക്ഷണം
പനിയോടൊപ്പം തലവേദന
കണ്ണിന് വേദന
പേശിവേദന
സന്ധിവേദന
ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ
പ്രതിരോധം പ്രധാനം
സ്വയം ചികിത്സ പാടില്ല
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയാൻ സാദ്ധ്യയുള്ളതിനാൽ ചികിത്സ തേടണം
പനി മാറിയാലും നാല് ദിവസമെങ്കിലും സമ്പൂർണ വിശ്രമം
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പാനീയങ്ങൾ കഴിക്കാം
വീണ്ടും രോഗബാധയുണ്ടാകുന്നത് ഗുരുതരം
വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം
ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം
സംഭരണികൾ അടച്ചുവയ്ക്കണം, കിണർ ക്ലോറിനേറ്റ് ചെയ്യണം
ഡെങ്കി സ്ഥിരീകരിച്ചത്
ജനുവരി-120
ഫെബ്രുവരി-206
മാർച്ച്-101
ഏപ്രിൽ- 49
മേയ്-205
ജൂൺ-301
ജൂലായ്-644
ആഗസ്റ്റ്-383
സെപ്തംബർ-227
ഒക്ടോബർ-166
നവംബർ 22 വരെ-101