sharafudeen

നിവിൻ പോളി, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിൽ ഷറഫുദ്ദീനും . ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിക്കുന്നത്. ചെന്നൈയിൽ ഡിയർ സ്റ്റുഡൻസിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. നവാഗതരായ ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോളേജ് അദ്ധ്യാപികയായാണ് നയൻതാര എത്തുന്നത്. തേവര എസ്.എച്ച് കോളേജായിരുന്നു ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. നിവിൻ പോളി നായകനായ പ്രേമം സിനിമയിൽ ശ്രദ്ധേയ കഥാപാത്രത്തെ ഷറഫുദ്ദീൻ അവതരിപ്പിച്ചിട്ടുണ്ട്.

കർമ്മ മീഡിയ നെറ്റ് വർക്ക് എൽ.എൽ.പി, അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമ്മാണം. ലൗവ് ആക്ഷൻ ഡ്രാമയ്ക്കുശേഷം നിവിൻ പോളി നയൻതാര കോമ്പോ വീണ്ടും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത . അതേസമയം ഡിയർ മമ്മി ആണ് ഷറഫുദ്ദീൻ നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. എെശ്വര്യ ലക്ഷ്മി നായികയായ ചിത്രത്തിൽ ബോണി എന്ന രസികൻ കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിച്ചത്. പെറ്റ് ഡിക്ടറ്റീവ് ആണ് റിലീസിന് ഒരുങ്ങുന്ന ഷറഫുദ്ദീൻ ചിത്രം.

ഷറഫുദ്ദീൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ്. അനുപമ പരമേശ്വരനാണ് നായിക.