
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ട്രെയ്ലർ റിലീസ് ചെയ്തു. ഇളയരാജ, വിജയ് സേതുപതി, വെട്രിമാരൻ,സൂരി, പീറ്റർ ഹെയ്ൻ തുടങ്ങിയവരും മറ്റു വിശിഷ്ട അതിഥികളും ചേർന്ന താര സമ്പന്നമായ ചടങ്ങിലാണ് ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്. വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ എന്നിവരുടെ അത്ഭുതമായ പകർന്നാട്ടമാണ് വിടുതലൈ 2 എന്ന ചിത്രത്തിന്റെ കരുത്ത്. ഡിസംബർ 20ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റ് താരങ്ങൾ. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ആണ് നിർമ്മാണം സംഗീത സംവിധാനം ഇളയരാജയാണ്. ഛായാഗ്രഹരണം : ആർ.വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ ആൻഡ് സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസാണ് കേരളത്തിൽ വിതരണം. പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.