nagachaithanya

തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും ശോഭിത ധുലിപാലയു‌ടെയും വിവാഹ വീഡിയോ അവകാശം നെറ്റ് ഫ്ളിക്സ് 50 കോടിക്ക് സ്വന്തമാക്കിയതായി റിപ്പോർട്ട്. വിവാഹ വീഡിയോയുടെ അവകാശം നെറ്റ് ഫ്ളിക്സിന് വിൽക്കുന്ന രണ്ടാമത്തെ തെന്നിന്ത്യൻ താരമാണ് നാഗചൈതന്യ. നയൻ താരയുടെ വിവാഹദൃശ്യങ്ങൾ ഉൾപ്പെട്ട ഡോക്യുമെന്ററി 25 കോടി രൂപയ്ക്കാണ് നെറ്റ് ഫ്ളിക്സ് സ്വന്തമാക്കിയത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ഡിസംബർ നാലിനാണ് നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹം.

ആഗസ്റ്റിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ വീഡിയോ അവകാശം വില്പന നടത്തിയത് സംബന്ധിച്ച് നാഗചൈതന്യയോ ശോഭിതയോ പ്രതികരിച്ചിട്ടില്ല.ഇരുവരുടെയും രണ്ടാം വിവാഹമാണ്.