
1. സ്‌ട്രേ വേക്കൻസി അലോട്ട്മെന്റ്
തിരുവനന്തപുരം: ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് അടച്ചതിനുശേഷം 28ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. ഫോൺ : 0471 – 2525300.
2. രണ്ടാംഘട്ട സ്ട്രേ വേക്കൻസ് അലോട്ട്മെന്റ്
തിരുവനന്തപുരം: ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസ് അലോട്ട്മെന്റ് www.cee.kerala.gov.inൽ. വിദ്യാർത്ഥികൾ ഫീസടച്ചതിന് ശേഷം ഇന്ന് വൈകിട്ട് 4ന് മുമ്പ് ആവശ്യമായ രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാകണം.
3. ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ജീവനക്കാർ കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, എൻ.ഒ,.സി സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തരം കേരള റോഡ് സുരക്ഷ കമ്മിഷണർ, ട്രാൻസ് ടവേഴ്സ്, തിരുവനന്തപുരം – 14 വിലാസത്തിൽ 30നകം സമർപ്പിക്കണം. ഫോൺ: 0471 2336369, 0471 2327369.