
ലക്നൗ: ഉത്തർപ്രദേശിൽ കാർ നിയന്ത്രം വിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറി അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം.
ആഗ്ര- ലക്നൗ എക്സ്പ്രസ് വേയിൽ ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. ഒരാൾ ഗുരുതരാവസ്ഥയിലാണ്.
വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് എതിർവശത്ത് നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. സ്കോർപിയോയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സൈഫായി യൂണിവേഴ്സിറ്റി ഒഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരാണ് മരിച്ചത്.