
ലക്നൗ : ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ അണ്ടർ 17 ആൺകുട്ടികളുടെ പോൾവാട്ടിൽ സ്വർണം നേടി കേരളത്തിന്റെ മിലൻ സാബു. 4.10 മീറ്റർ ചാടിയാണ് മിലന്റെ സ്വർണം. പാലാ സെന്റ്‌തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് മിലൻ സാബു.ഏറ്റുമാനൂർ വെട്ടിമുകൾ കൊല്ലംപറമ്പിൽ സാബു-ഷീജ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ്. പാലാ ജംപ്സ് അക്കാദമിയിലെ സതീഷാണ് കോച്ച്.
പെൺകുട്ടികളുടെ ഹൈജമ്പിൽ കേരളത്തിന്റെ അഷ്മിക സി.പിക്ക് വെങ്കലം ലഭിച്ചു.1.54 മീറ്ററാണ് അഷ്മിക ക്ളിയർ ചെയ്തത്.1.65 മീറ്റർ ചാടിയ മഹാരാഷ്ട്രയുടെ ആൻചൽ പാട്ടീൽ സ്വർണവും 1.54 മീറ്റർ ചാടിയ തമിഴ്നാടിന്റെ സാധന വെള്ളിയും നേടി.