
ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരായി. മോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2022ലാണ് ഇരുവരും വേർപിരിയുന്നതായി അറിയിച്ചത്.
മൂന്ന് തവണ ഹിയറിംഗിന് ഹാജരാകാത്തതിനാൽ അവർ അനുരഞ്ജനത്തിലേർപ്പെടുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 21ന് അവസാന ഹിയറിംഗ് ദിനത്തിൽ ഇവർ കോടതിയിൽ ഹാജരായി.
ഒന്നിച്ച് ജീവിക്കാൻ താൽപര്യം ഇല്ലെന്ന് ബോധിപ്പിച്ചു. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്.
ലിംഗ, യാത്ര എന്ന് രണ്ട് മക്കളുണ്ട്.