dhanush

18 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഇരുവരെയും ഒരുമിക്കാൻ രജനികാന്ത് ഉൾപ്പെടെയുള്ളവർ അവസാന നിമിഷവും ശ്രമം നടത്തിയിരുന്നു. 2022 ജനുവരിയിലാണ് തങ്ങളുടെ വേർപിരിയൽ ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

ആറുമാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ്- ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസുമായിരുന്നു .

രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ധനുഷ് സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും തിളങ്ങിനിൽക്കുന്നു. സംവിധായിക എന്ന നിലയിലാണ് ഐശ്വര്യയുടെ യാത്ര. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കൾ.