dgp

തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ഡി.ജി.പി. ഇ.പിയുടെ മൊഴിയിലും രവി ഡി.സിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി റിപ്പോർട്ട് മടക്കിയത്. ആത്മകഥ ചോർന്നത് ഡി.സിയിൽ നിന്നാണെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ എന്തിന് ചോർത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തതതയില്ല. വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്.പിക്ക് ‌ഡി.ജി.പി നിർദ്ദേശം നൽകി,​