anurag-kashyap

അനുരാഗ കശ്യപിന്റെ ആദ്യ ചിത്രമായ പാഞ്ച് 22 വർഷത്തിനുശേഷം റിലീസിന്. പതിനെട്ട് ചിത്രങ്ങൾ അനുരാഗ് കശ്യപ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യ സിനിമ ഇതുവരെ റിലീസ് ചെയ്തില്ല. ആറുമാസത്തിനകം പാഞ്ച് റിലീസ് ചെയ്യും. ചിത്രം നിരോധിച്ചതിനാൽ നെഗറ്റീവുകൾ ചെറുതായി മോശമായിട്ടുണ്ട്. ഇവ വീണ്ടെടുക്കാൻ ശ്രമം നടക്കുന്നു.

1976-77 കാലത്ത് പൂനെ നഗരത്തെ നടുക്കിയ ജോഷി അഭ്യങ്കർ കൊലപാതക പരമ്പരകളെ ആസ്പദമാക്കിയാണ് പാഞ്ച്. കെ.കെ. മേനോൻ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. 2002 ൽ ആണ് പാഞ്ച് ചിത്രീകരിച്ചത്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡി എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിൽ സണ്ണി ലിയോൺ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.അതേസമയം അനുരാഗ് കശ്വപ് മലയാള അരങ്ങേറ്റം നടത്തുന്ന റൈഫിൾ ക്ളബ് ഡിസംബർ 19ന് തിയേറ്ററിൽ. ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നി‌ർവഹിക്കുന്നു.തമിഴ് ചിത്രങ്ങളിലും സജീവമാണ് അനുരാഗ് കശ്യപ്.വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി - മഞ്ജു വാര്യ‌ർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.