
എത്രയൊക്കെ വീട് വൃത്തിയാക്കിയിട്ടാലും എട്ടുകാലി ശല്യം മാറുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേരുണ്ട്. വീടിന്റെ മുക്കിലും മൂലയിലും വരെ ഇവ വലവിരിക്കുന്നു. എട്ടുകാലി കടിച്ചാൽ അലർജി അടക്കമുള്ള പ്രശ്നങ്ങളും ഉണ്ടാകും. ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണൊരു വഴി?
എട്ടുകാലിയെ തുരത്താനുള്ള സാധനം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ശീമക്കൊന്നയും വെള്ളവും മാത്രമേ ഇതിനാവശ്യമുള്ളൂ. ശീമക്കൊന്നയുടെ ഇല വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ചൂടാറിയാൽ ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കാം. ചിലന്തി ശല്യം ഉള്ളിടത്ത് സ്പ്രേ ചെയ്തുകൊടുക്കാം. ചിലന്തിയെ മാത്രമല്ല പാറ്റയേയും പല്ലിയേയുമൊക്കെ അകറ്റാൻ ഇത് സഹായിക്കും.
ചിലന്തിയെ അകറ്റാൻ വേറൊരു വഴിയുണ്ട്. ഒരു പാത്രത്തിൽ വെള്ളമെടുക്കുക. ഇതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കുക. ഇനി ഇതിൽ ബാർ സോപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ച് കർപ്പൂരവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി നേരത്തെ ചെയ്തതുപോലെ സ്പ്രേ ബോട്ടിലിലാക്കുക. ചിലന്തിയുടെയും പാറ്റയുടെയും പല്ലിയുടെയുമൊക്കെ ശല്യമുള്ളിടത്ത് സ്പ്രേ ചെയ്തുകൊടുക്കാം.