sreedharan-pillai

പനാജി : ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള തീക്ഷ്ണഭാവനയും തീവ്രമായ ഭാഷയും കൈവശമുള്ള എഴുത്തുകാരനെന്ന് വിഖ്യാത എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ ഡോ. പ്രതിഭാ റായ്. പി എസ് ശ്രീധരൻപിള്ളയുടെ 'തത്ത വരാതിരിക്കില്ല' എന്ന കഥാസമാഹാരത്തിൻ്റെ ഒറിയ പരിഭാഷ ' ആഷാര ആലോക' ഒറീസാ ഗവർണർ രഘുബർ ദാസിൽ നിന്നും ആദ്യപ്രതി ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ശ്രീധരൻ പിള്ളയുടെ കഥകളുടെ ഒറിയ പരിഭാഷ ഒറീസയിലെ വായനക്കാർക്ക് മലയാള കഥയുടെയുടെയും സംസ്കാരത്തിൻ്റെയും ലോകത്തിലേക്കുള്ള ഒരു വാതിലാണെന്ന് പ്രകാശനം നിർവ്വഹിച്ചു കൊണ്ട് ഗവർണർ രഘുബർ ദാസ് പറഞ്ഞു.

ഭുവനേശ്വർ ഒഡിയ രാജ്ഭവൻ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഒറീസയിലെ കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. പ്രമുഖ ഒറിയ പരിഭാഷകൻ ഡോ. നിരജ്ഞൻ സാഹുവാണ് ഈ കഥാസമാഹാരത്തിൻ്റെ വിവർത്തനം നിർവ്വഹിച്ചത്. പ്രൊഫസർ ജതിൻ നായക്, ജീവാനന്ദ മിശ്ര തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകാരൻ പി എസ് ശ്രീധരൻ പ്രതിസ്പന്ദം നടത്തി.