cricket

രോഹിത് ശർമ്മ ഓസ്ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു

കാൻബെറ : ഓസ്ട്രേലിയൻ പര്യനടത്തിലെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടക്കുന്ന ദ്വിദിന സന്നാഹമത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം കാൻബെറയിലെത്തി. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് മത്സരം. ഡിസംബർ ആറിന് അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

ഇന്നലെ ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തോണി ആൽബനീസിനെ സന്ദർശിച്ചു. ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്ന രോഹിത് ശർമ്മയും സംഘത്തിനൊപ്പമുണ്ടായിരുന്നു. പെർത്ത് ടെസ്റ്റിലെ ബുംറയുടെയും വിരാട് കൊഹ്‌ലിയുടേയും പ്രകടനത്തെ ആൽബനീസ് പ്രത്യേകം അഭിനന്ദിച്ചു.തുടർന്ന് ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ഓസ്ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വിപുലമാക്കുന്നതിനെപ്പറ്റിയാണ് രോഹിത് സംസാരിച്ചത്. ഇന്ത്യൻ ടീമിന് സ്വീകരണം നൽകിയതിന് ഇന്ത്യൻ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.