pic

കാൻബെറ: ഓസ്ട്രേലിയയിൽ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്. ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഇരുസഭകളിലും ഇതുസംബന്ധിച്ച ബില്ല് പാസായി. നിയമം 2025 അവസാനം പ്രാബല്യത്തിൽ വരും. നിയമം നടപ്പാക്കാനുള്ള ട്രയലുകൾ ജനുവരിൽ തുടങ്ങും.

സ്കൂളുകളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ നിയമപരിധിയിൽ നിന്ന് യൂട്യൂബിനെ ഒഴിവാക്കി. പൂർണ നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. ഫ്രാൻസിലും യു.എസിലെ ചില സംസ്ഥാനങ്ങളിലും മാതാപിതാക്കളുടെ അനുമതിയില്ലാതെ പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്.

# വൻ തുക പിഴ

1. ഇൻസ്റ്റഗ്രാം, എക്സ്, സ്നാപ് ചാറ്റ്, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ബാധകം

2. കമ്പനികൾ ഉചിതമായ നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ 4.95 കോടി ഓസ്ട്രേലിയൻ ഡോളർ പിഴ

3. നിയമത്തെ എതിർത്ത് ബാലാവകാശ ഗ്രൂപ്പുകൾ. പിന്തുണച്ച് രക്ഷിതാക്കൾ

4. നിയമം ഫലപ്രദമായി നടപ്പാക്കുക വെല്ലുവിളി. കമ്മ്യൂണിക്കേഷൻ മന്ത്രാലയം നടപടികൾ തീരുമാനിക്കും

# ഫോണിൽ ഒതുങ്ങുന്നു...

 സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ കുട്ടികൾ ഫോണിലേക്ക് മാത്രം ചുരുങ്ങുന്നു

 ഇത് അവരുടെ മാനസികാരോഗ്യത്തെയും സ്വഭാവത്തെയും ബാധിക്കും

 കൗമാരക്കാരിലെ മാനസിക പ്രശ്നങ്ങൾ ഉയരുന്നെന്നും പഠനങ്ങൾ

 സൈബർ തട്ടിപ്പുകളും അപകടകരമായ ഗെയിമുകളും വ്യാപകം