
കൊച്ചി: പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ(പാൻ) കാർഡ് നേടുന്നതിനും നിലവിലുള്ളവ തിരുത്തുന്നതിനും ലളിതവും സൗജന്യവുമായ സംവിധാനം കേന്ദ്ര സർക്കാർ ഒരുക്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാൻ 2.0 പദ്ധതിയിലാണ് പുതിയ നിർദേശങ്ങളുള്ളത്. പാൻ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് പി.ഡി.എഫ് രൂപത്തിൽ സൗജന്യമായി ഇ മെയിലിൽ ലഭിക്കും. പ്രിന്റ് ചെയ്ത പാൻ കാർഡ് വേണമെങ്കിൽ 50 രൂപ ഫീസായി നൽകണം. ഇന്ത്യയ്ക്ക് പുറത്തേക്ക് അയക്കുന്നതിന് 15 രൂപ പോസ്‌റ്റൽ ചാർജായി അധികം വാങ്ങും.