police-death

കോഴിക്കോട്: ഹോട്ടലില്‍ കുഴഞ്ഞ് വീണ് പൊലീസുകാരന്‍ മരിച്ചു. കോഴിക്കോട് കണ്‍ട്രോള്‍ റൂം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പെരികിലത്തില്‍ ഷാജി (44 വയസ്സ്) ആണ് മരിച്ചത്.

കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ പള്ളിപ്പടിയില്‍ വോളിബോള്‍ കളിയ്ക്കു ശേഷം ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെയാണ് സംഭവം. ഷാജിയുടെ മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കായികതാരം കൂടിയായ ഇദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നു.