
ബിജു മേനോൻ നായകനായി നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അവറാച്ചൻ & സൺസ് എന്നു പേരിട്ടു. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 35 -ാംമത്തെ ചിത്രമാണ്. ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് തിരക്കഥ.ഛായാഗ്രഹണം : സജിത് പുരുഷൻ, സംഗീതം : സനൽ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, കോസ്റ്റ്യൂം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്,പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, അഡ്വെർടൈസ്മെന്റ് : ബ്രിങ്ഫോർത്ത്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രയിംസ് റിലീസ്, പി .ആർ .ഒ: പ്രതീഷ് ശേഖർ.