
ദുബായിൽ ഇൻവസ്‌റ്റ് ചെയ്യാൻ ഇപ്പോൾ കേരളത്തിലുള്ളവർക്കും സുവർണാവസരമാണ്. പ്രത്യേകിച്ച് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ. മികച്ച റിട്ടേൺ തന്നെയാണ് ദുബായിലെ റിയൽ എസ്‌റ്റേറ്റ് സെക്‌ടറിൽ നിക്ഷേപിച്ചാലുള്ള പ്രധാന ഗുണമെന്ന് അനലിസ്‌റ്റുകൾ വിലയിരുത്തുന്നു. ലോകത്തെ ഏത് രാജ്യവുമായി താരതമ്യം ചെയ്യുമ്പോഴും മികച്ച വിലയിൽ പ്രോപ്പർട്ടി വാങ്ങാൻ കഴിയുന്നു എന്നതും മറ്റൊരു അനുകൂല ഘടകമാണ്.
ദുബായിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ടാക്സ് ഇല്ല. വാങ്ങുമ്പോഴും വിൽക്കുമ്പോഴും ടാക്‌സിനത്തിൽ നയാപൈസ നിക്ഷേപന് ചെലവില്ല. ഏറ്റവും സുരക്ഷിതമായ ഇടം എന്നതും ദുബായിൽ സ്ഥലം വാങ്ങാൻ പ്രേരിപ്പിക്കുന്നു. ക്യാപിറ്റൽ അപ്രിസിയേഷൻ (ലാഭ സാദ്ധ്യത) വളരെ കൂടുതലുള്ള സ്ഥലമാണ് ദുബായ്. ടൂറിസം രംഗത്തെ ദുബായ്‌യുടെ വളർച്ച റിയൽ എസ്‌റ്റേറ്റ് മേഖലയുടെ കുതിപ്പിന് വേഗതയേകുന്നു.
നാട്ടിലുള്ളവർക്ക് എങ്ങനെ നിക്ഷേപിക്കാം
ദുബായിലെ നിക്ഷേപകരിൽ ഭൂരിഭാഗവും മറ്റുള്ള രാജ്യക്കാരാണ്. സ്ഥലം വാങ്ങണമെങ്കിൽ അവിടെ എത്തേണ്ട കാര്യം പോലുമില്ല. നിക്ഷേപകന്റെ സാന്നിദ്ധ്യം ഇല്ലാതെ തന്നെ ഭൂമി സ്വന്തമാക്കാം. അതിന് വേണ്ടി പ്രത്യേക സംവിധാനം ഒരുക്കുന്ന ഏജൻസികൾ സർക്കാർ നിയന്ത്രണത്തിൽ തന്നെ ദുബായിലുണ്ട്. ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങളും ലഭിക്കും.കുറഞ്ഞത് 25 ലക്ഷം മുതലുള്ള മുതൽ മുടക്കിൽ ദുബായിൽ സ്ഥലം വാങ്ങാൻ ചില ഏജൻസികൾ സൗകര്യം ഒരുക്കുന്നുണ്ട്. എന്നാൽ ഗ്രൂപ്പായിട്ടാണ് ഇത്തരത്തിൽ ഇൻവെസ്‌റ്റ്മെന്റ് നടത്താൻ കഴിയുക എന്നതും ശ്രദ്ധിക്കേണ്ടതാണ്.