
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുബ്ബു രാജു വിവാഹിതനായി. വിവാഹ വേഷത്തിൽ ഭാര്യയ്ക്കൊപ്പം കടൽക്കരയിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സുബ്ബരാജു വിവാഹ വിശേഷം ആരാധകരെ അറിയിച്ചത്. സിൽക്ക് കുർത്തയും മുണ്ടുമാണ് സുബ്ബരാജുവിന്റെ വേഷം. ചുവപ്പ് പട്ടുസാരിയാണ് വധുവിന്റെ വേഷം.
'അവസാനം അണ്ണന് പെണ്ണ് കിട്ടിയല്ലോ, ജീവിതം കളറാക്കൂ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്, കന്നട, മലയാളം, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് 47കാരനായ സുബ്ബരാജു. 2003ൽ ഖട്‌ഗം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ബാഹുബലിയിൽ കുമാരവർമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആര്യ, സാംബ, ചണ്ടി, സുഭാഷ് ചന്ദ്രബോസ്, പോക്കരി, ബില്ല, ബാഹുബലി 2, അണ്ഡ തുടങ്ങി നിരവധി ചിത്രങ്ങളിൽ വില്ലനായും സഹനടനായും വേഷമിട്ടു.
മലയാളത്തിൽ തസ്‌കരവീരൻ, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.