
ഇരുപതാം പിറന്നാൾ ആഘോഷമാക്കി യുവതാരം അനിഖ സുരേന്ദ്രൻ. പിറന്നാൾ ആഘോഷ ചിത്രങ്ങൾ അനിഖ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു പിറന്നാൾ ആഘോഷം. അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെയാണ് അനിഖ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ഭാസ്‌കർ ദ റാസ്കൽ, മൈ ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
അജിത് നായകനായ യെന്നെ അറിന്താൽ എന്ന ചിത്രത്തിലൂടെയാണ് തമിഴ് അരങ്ങേറ്റം. നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ, മാമനിതൻ തുടങ്ങിയവയാണ് അനിഘയുടെ പ്രധാന തമിഴ് ചിത്രങ്ങൾ. മാത്യു തോമസ് നായകനായ കപ്പ് ആണ് അനിഖ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ധനുഷ് രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിക്കുന്ന നിലാവിക് എൻമേൽ എന്നടി കോപം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.