
പൂനെ: മഹാരാഷ്ട്രയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട
ബാറ്രർ ഡഗൗട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മുപ്പത്തിയഞ്ചുകാരനായ ഇമ്രാൻ സിക്കന്ദർ പട്ടേലാണ് മരിച്ചത്. പൂനെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിനിടെയാണ് ദൂരുണ സംഭവം.
മത്സരത്തിന്റെ തത്സമയ സംപ്രേഷണവുമുണ്ടായിരുന്നു. ടീമിന്റെ ക്യാപ്ടനും ഓപ്പണറുമായിരുന്ന ഇമ്രാന് തുടർച്ചയായി രണ്ട് ഫോറടിച്ച് നിൽക്കുന്നതിനിടെയാണ് നെഞ്ചിനും ഇടത്തേ കൈയ്‌ക്കും ശക്തമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് അമ്പയറുമായി സംസാരിച്ച ശേഷം ഡഗൗട്ടിലേക്ക് മടങ്ങുന്നതിനിടെ ബൗണ്ടറി ലൈനിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ടൂർണമെന്റിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്ന ഇമ്രാന് പട്ടേലിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് സഹ താരങ്ങൾ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായിരുന്ന ഇമ്രാന് സ്വന്തമായി ഒക്രിക്കറ്റ് ക്ലബുമുണ്ടായിരുന്നു. റോഷൻ ഗേറ്റ് ഭാഗത്ത് ജ്യൂസ് കടയുമുണ്ടായിരുന്നു. ഭാര്യയും മൂന്ന് പെൺകുട്ടികളും അടങ്ങുന്നതാണ് ഇമ്രാന്റെ കുടുംബം. ഇളയമകൾക്ക് നാല് മാസം മാത്രമാണ് പ്രായം.