
റാം ചരൺ നായകനായി ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ 'നാനാ ഹൈറാനാ' ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. എസ് തമൻ സംഗീതമൊരുക്കിയ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. കാർത്തിക്, ശ്രേയ ഘോഷാൽ എന്നിവർ ചേർന്ന് മൂന്ന് ഭാഷകളിലും ആലപിച്ച ഗാനത്തിന് തെലുങ്കിൽ വരികൾ രചിച്ചത് സരസ്വതീപുത്ര രാമജോഗയ്യ ശാസ്ത്രി, തമിഴിൽ വിവേക്, ഹിന്ദിയിൽ കൗസർ മുനീർ എന്നിവരാണ്. ബോസ്കോ മാർട്ടീസ് ആണ് നൃത്ത സംവിധാനം .റാം ചരണും നായികയായ കിയാര അദ്വാനിയും ഉൾപ്പെടുന്ന പ്രണയനിമിഷങ്ങളാണ് ഗാനത്തിൽ. എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി 10ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. , പി.ആർ. ഒ- ശബരി.